കുറിപ്പടി നൽകുന്നവർക്ക് മദ്യം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇങ്ങനെ ഒരു നടപടി കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഉത്തരവിൽ വ്യക്തതയില്ലെന്നും കോടതി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ ഇത് അശാസ്ത്രീയമാണെന്ന് കാണിച്ച് ഐഎംഎ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എംഎൽഎ ടിഎൻ പ്രതാപനും ഹർജി നൽകിയിരുന്നു. ഒരാഴ്ചക്ക് ശേഷം വീണ്ടും കേസ് പരിഗണിക്കും.
സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് ഹൈക്കോടതി നിലപാടെടുത്തത്. ഡോക്ടർമാർ കുറിച്ചു നൽകേണ്ട മദ്യത്തിൻ്റെ അളവ് സർക്കാർ പറയുന്നില്ല. മദ്യാസക്തിക്ക് മദ്യമല്ല പ്രതിവിധി. ഡോക്ടർ മദ്യം നിർദ്ദേശിച്ച് എക്സൈസ് അത് സപ്ലേ ചെയ്യുന്നു. ഇത് പരിഹാസ്യമാണ്. മദ്യം നൽകൽ ചികിത്സാ രീതിയല്ല. സർക്കാർ ഡോക്ടർ ആവേണ്ട. ഡോക്ടർമാർ അവരുടെ ജോലി ചെയ്യട്ടെ തുടങ്ങി രൂക്ഷമായ ഭാഷയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനെ വിമർശിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London