സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരായ റിറ്റ് ഹർജി ഹൈക്കോടതി തീർപ്പാക്കി. ജൂലൈ മാസം 22 ന് മുൻപ് സ്ഥാപനങ്ങളുടെ പ്രതിനിധികളെയും യൂണിയൻ പ്രതിനിധികളെയും വിളിച്ചുചേർത്തു തീരുമാനം ഉണ്ടാക്കാൻ ജസ്റ്റിസ് അമിത് റാവൽ നിർദേശിക്കുകയായിരുന്നു. ഇത്തരത്തിൽ എടുക്കുന്ന തീരുമാനം രണ്ട് മാസത്തിനുള്ളിൽ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. പ്രശ്നപരിഹാരത്തിന് സർക്കാർ മുൻകൈയെടുക്കുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി സോഹൻ കോടതിയെ അറിയിച്ചു. ദൃശ്യമാധ്യമങ്ങൾ ഉൾപ്പടെ നടത്തിയ ശമ്പളം വെട്ടികുറയ്ക്കലും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു.
കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറിഇ എസ്. സുഭാഷാണ് ഹർജി ഫയൽ ചെയ്തത്. നേരത്തെ യൂണിയൻ കൂടി മുൻകൈയെടുത്തു ലോക്ക്ഡൌൺ കാലയളവിൽ 53 കോടി രൂപ മാധ്യമങ്ങൾക്ക് പരസ്യകുടിശ്ശികയിനത്തിൽ കൈമാറിയിരുന്നു. ഈ തുക ജീവനക്കാർക്ക്ശമ്പള കുടിശ്ശികയിനത്തിൽ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചെങ്കിലും ഭൂരിഭാഗം മാനേജുമെന്റുകൾ ഇതിനു തയ്യാറായില്ല. ഇതേ തുടർന്നാണ് യൂണിയൻ കോടതിയെ സമീപിച്ചത്. യൂനിയന് വേണ്ടി അഡ്വ തമ്പാൻ തോമസ്ഹാജരായി. ശബളം നിഷേധിക്കുന്ന സ്ഥാപനങ്ങൾക്ക് പുറമെ പ്രിൻസിപ്പൽ സെകട്ടറി, ലേബർ കമ്മീഷണർ, പിആർ ഡി ഡയറക്ടർ, ഡയറക്ടർ ഓഫ് പ്രസ് തുടങ്ങിയവരെ പ്രതി ചേർത്താണ് ഹർജി ഫയൽ ചെയ്തിരുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London