കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സർക്കാരും നടിയും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു, ക്രോസ് വിസ്തരത്തിൻറെ മാർഗനിർദേശങ്ങൾ വിചാരണക്കോടതിയിൽ ലംഘിക്കപ്പെട്ടു, പ്രോസിക്യൂഷൻ ഉന്നയിച്ച പ്രധാന പരാതി ഇവയാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച പരാതി നൽകിയെങ്കിലും വിചാരണ കോടതി പരിഗണിച്ചില്ല.
പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ ആയിരുന്നു. രഹസ്യ വിചാരണയുടെ അന്തസത്ത തകർക്കുന്ന തരത്തിൽ ആയിരുന്നു പലപ്പോഴും വിചാരണ നടപടി. വിചാരണക്കോടതി പ്രോസിക്യൂഷനോട് മുൻവിധിയോടെയാണ് പെരുമാറിയത്. വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വനിതാ ജഡ്ജി വേണമെന്ന് നിർബന്ധമില്ലെന്നും മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റിയാൽ മതിയെന്നുമാണിപ്പോൾ സർക്കാർ നിലപാട്.
തന്നെ അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകിയെന്നാണ് നടി കോടതിയെ അറിയിച്ചത്. നാൽപതോളം അഭിഭാഷകർക്ക് മുൻപിൽ ആണ് ഇതെല്ലാം നടന്നത്. പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായെന്നും തനിക്ക് വിചാരണ കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്നും കോടതി മാറ്റം അനിവാര്യമെന്നും നടി ആവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London