ആട് ആൻ്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് ആൻറണിയെ വധശിക്ഷക്ക് വിധിച്ചിരുന്നത്.
2012 ജൂൺ 12നാണ് നൈറ്റ് പട്രോളിങ്ങിനിടെ മണിയൻപിള്ളയെ ആട് ആൻറണി കുത്തിക്കൊലപ്പെടുത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആന്റണി പൊലീസുകാരനെ നെഞ്ചിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മണിയൻപിള്ള മരിക്കുകയായിരുന്നു. മണിയൻപിള്ളയെ ആക്രമിക്കുന്നതിനൊപ്പം ഇയാൾ ഗ്രേഡ് എസ്ഐ പൂയപ്പള്ളി ചെങ്കുളം പനവിള വീട്ടിൽ ജോയിയെ വയറ്റിൽ കുത്തി മാരകമായി പരിക്കേൽപ്പിച്ചിരുന്നു. ആറ് മാസത്തെ ചികിൽസക്ക് ശേഷമാണ് അദ്ദേഹത്തിന് പരിക്ക് ഭേദമായത്. സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ട ആൻണി മൂന്ന് വർഷത്തോളം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽക്കഴിഞ്ഞു. ഇയാളെ പാലക്കാട് ഗോപാലപുരത്തുനിന്ന് 2015 ഒക്ടോബറിലാണ് പൊലീസ് പിടികൂടിയത്.
കൊല്ലം കുണ്ടറ, കുമ്പളം സ്വദേശിയായ ആൻറണി അയൽവാസിയുടെ ആടിനെ മോഷ്ടിച്ചുകൊണ്ടാണ് മോഷണം തുടങ്ങുന്നത്. ആടിനെ മോഷ്ടിച്ചതിന് പൊലീസ് പിടികൂടുകയും ചെയ്തു. പിന്നീടാണ് ആട് ആൻറണി പേര് വരുന്നത്. അതോട് കൂടി ആട് ആൻറണി എന്ന കുപ്രസിദ്ധ മോഷ്ടാവിൻറെ പ്രയാണം തുടങ്ങുകയായിരുന്നു. ഇരുനൂറിൽ പരം മോഷണക്കേസുകൾ ആൻറണിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. മോഷണത്തോടൊപ്പം വിവാഹത്തിലും വീരനാണ് ആൻറണി. ആട് ആൻ്റണി ഇതുവരെ 21 വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London