കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻപൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റപത്രം സമർപ്പിച്ച് ഒമ്പത് മാസത്തിന് ശേഷമുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാർശയുമായി വന്നതുകൊണ്ടാണ് മുൻകൂർ തുക ആർഡിഎസ് കമ്പനിക്ക് നൽകിയത്. താൻ ഇപ്പോള്‍ ഗുരുതര രോഗത്തിനാണ് ചികിത്സയിലുള്ളത്. മികച്ച ചികിത്സ ആവശ്യമാണെന്നും ഇബ്രാഹിംകുഞ്ഞ് ഹർജിയിൽ പറയുന്നുണ്ട്.
പാലാരിവട്ടം അഴിമതിക്കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. പാലം നിർമാണ ചുമതലയുള്ള ആർഡിഎസ് കമ്പനിക്ക് ചട്ടവിരുദ്ധമായി മുൻകൂർ പണം അനുവദിച്ചുവെന്നതാണ് കുറ്റം. നിലവിൽ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London