ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ച ഹൈകടതി മുന്‍ ജഡ്ജി സി.എസ് കര്‍ണനെതിരെ വീണ്ടും കേസ്. ഹൈകോടതിയിലെയും സുപ്രീംകോടതിയിലെയും സിറ്റിങ്ങ്, മുന്‍ ജഡ്ജിമാരെ വിമര്‍ശിച്ചതിന് മദ്രാസ് ഹൈകോടകിയിലെ അഭിഭാഷകന് നല്കിയ പരാതിയിലാണ് ചെന്നൈ സൈബര്‍സെല്‍ പൊലീസ് കേസെടുത്തത്. സെക്ഷന്‍ 153, 509 പ്രകാരമാണ് കേസ്.
സ്ത്രീകള്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ജഡ്ജിമാര്‍ എന്നിവരുടെ ഭാര്യമാരെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുമെന്ന് പറഞ്ഞ് വിഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ച് കര്‍ണനെതിരെ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്കും പരാതി അയച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London