കൊച്ചി: കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങളാണ് ജനങ്ങളും പ്രതിപക്ഷവും മറ്റ് സംഘടനകളും നടത്തുന്നത്. അതിനിടെ വീട്ടിൽ അധികൃതരിട്ട സർവ്വേക്കല്ല് കോൺഗ്രസ് പ്രവർത്തകർ പിഴുതെറിഞ്ഞു എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പിറവം സ്വദേശി. പിറവം നിയോജകമണ്ഡലത്തിലെ തിരുവാണിയൂർ പഞ്ചായത്തിലെ മുല്ലയ്ക്കൽ സരള രവീന്ദ്രനാണ് സർവ്വേക്കല്ല് പിഴുതെറിഞ്ഞതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് കാട്ടി വീട്ടുടമ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി നൽകി. തന്റെ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് കല്ല് മാറ്റിയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ചോറ്റാനിക്കര പോലീസിന്റെ സാന്നിധ്യത്തിൽ കെ റെയിൽ അധികൃതർ കല്ല് പുനസ്ഥാപിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London