മധ്യപ്രദേശ് : ഹോംവർക്ക് ചെയ്തില്ല എന്ന കാരണത്താൽ നാലുവയസുകാരിയുടെ ചുണ്ടിൽ തീപ്പെട്ടിക്കൊള്ളി കൊണ്ട് പൊള്ളലേൽപ്പിച്ച് അധ്യാപിക. മധ്യപ്രദേശിലെ ബർവാനിയിലാണ് സംഭവം. അധ്യാപിക്കെതിരെ മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നു.
കൊറോണയെ തുടർന്ന് സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കിന്റർഗാർട്ടൺ വിദ്യാർത്ഥിനിയായ നാലു വയസുകാരിയും മൂത്ത സഹോദരനും ഹേമ ഒമ്രേ എന്ന ടീച്ചറുടെ അരികിൽ ട്യൂഷന് പോകുന്നുണ്ടായിരുന്നു. ഹോംവർക്ക് ചെയ്യാത്തതിനാൽ അധ്യാപിക പെൺകുട്ടിയോട് ദേഷ്യപ്പെട്ടുവെന്നാണ് പറയുന്നത്.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി അവശനിലയിലായിരുന്നു. നവംബർ 19നായിരുന്നു സംഭവം. കുട്ടിയുടെ മേൽചുണ്ടിൽ പൊള്ളലേറ്റ പാട് കണ്ടതോടെ പിതാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയ്ക്ക് കടുത്ത പനിയുണ്ടായിരുന്നു. തീപ്പെട്ടിക്കൊള്ളി കൊണ്ടാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്ന് പിതാവ് പൊലീസിന് പരാതി നൽകിയിരിക്കുന്നു.
കാര്യമന്വേഷിച്ച് ബന്ധുക്കൾ ടീച്ചറുടെ വീട്ടിൽ പോയതായും, എന്നാൽ അവർക്ക് മുന്നിൽ വച്ച് ടീച്ചർ മകളെ തല്ലിയെന്നും, അനുസരണാശീലം വളർത്താൻ ഇത്തരം കർക്കശ നടപടികൾ അനിവാര്യമാണെന്ന് അധ്യാപിക പറഞ്ഞതായി പിതാവിന്റെ പരാതിയിൽ പറയുന്നു. അധ്യാപികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London