കൊച്ചി: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഹോണ്ട ടൂ വീലർ സംഘടിപ്പിച്ച സുരക്ഷാ ബോധവൽക്കരണ പരിപാടിയിലൂടെ 160 ഇന്ത്യൻ നഗരങ്ങിലായി 1.2 ലക്ഷം പേർക്ക് റോഡ് സുരക്ഷയിൽ ബോധവൽക്കരണം നടത്തി. കേന്ദ്ര ട്രാൻസ്പോർട്ട്-ഹൈവേ മന്ത്രാലയത്തിന്റെ ‘സഡക്ക് സുരക്ഷാ ജീവൻ രക്ഷാ’ എന്ന ആശയത്തെ അസ്പദമാക്കി ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ നടത്തിയ 32-ാമതു ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു. ആർടിഒകൾ, ട്രാഫിക്ക് പൊലീസ്, ആരോഗ്യ വകുപ്പ്, വ്യവസായ പരിശീലന സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ, കോർപറേറ്റുകൾ തുടങ്ങിയവരുമായി ഹോണ്ട സഹകരിച്ചു.
മെട്രോകൾക്ക് പുറമേ ഹോണ്ടയുടെ 6300 സെയിൽസ് സർവീസ് ടച്ച് പോയിന്റുകൾ പങ്കെടുത്തു.ഇന്ത്യയിലുടനീളമായി ഹോണ്ട റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. 58 നഗരങ്ങളിലായി 97 റോഡ് സുരക്ഷാ പ്രമോഷൻ റാലികളും നാലു വാക്കത്തോണുകളും നടത്തി. ഹോണ്ട സേഫ്റ്റി പരിശീലകർ ഇ-ഗുരുകുലിലൂടെ 50,000 പേർക്ക് പരിശീലനം നൽകി. ഹോണ്ട ഏറ്റെടുത്തിട്ടുള്ള 12 ട്രാഫിക്ക് പരിശീലന പാർക്കുകളിലൂടെ 183 സ്കൂൾ, കോളജ്, കോർപറേറ്റുകളിലെ 22,000 കുട്ടികൾക്കും മുതിർന്നവർക്കും ഡിജിറ്റൽ പരിശീലനം നൽകി.
ഇതിനു പുറമേ 9600 ലേണേഴ്സ് അപേക്ഷകർക്കും ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചവർക്കും ട്രാഫിക്ക് നിയമങ്ങളെക്കുറിച്ചും റോഡ് മര്യാദകളെക്കുറിച്ചും പരിശീലനം നൽകി. കേരളത്തിലെ 6,800 പേർക്ക് റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് സുരക്ഷാ ബോധവൽക്കരണ റാലിയിലൂടെയും വിർച്ച്വൽ റൈഡിങ് സിമുലേറ്ററിലൂടെയും ക്ലാസുകൾ നൽകി. കേരളത്തിൽ കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 22 കോളജുകളിലെ 3700 വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ റോഡ് സേഫ്റ്റി പരിശീലനം ഹോണ്ട ടൂ വീലർ സംഘടിപ്പിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London