മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതി നിലപാട് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജലനിരപ്പ് ഉയര്‍ത്തില്ലെന്ന കോടതി പരാമര്‍ശം കേരളത്തിന്റെ ആവശ്യത്തിന് ലഭിച്ച അംഗീകാരമാണ്. പുതിയ ഡാം, സ്പോട്ട് ലെവല്‍ കമ്മിറ്റി എന്നീ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്നും ജലവിഭവവകുപ്പ് മന്ത്രി പ്രതികരിച്ചു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കാമെന്നും സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നും സുപ്രിംകോടതി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. മേല്‍നോട്ട സമിതിക്ക് നല്‍കേണ്ട അധികാരങ്ങള്‍ സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കേരള-തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London