കൊച്ചിയിൽ വീട്ടുജോലിക്കാരി ഫ്ലാറ്റിൽ നിന്ന് വീണതിൽ ദുരൂഹതയെന്ന് പൊലീസ്. മറൈൻ ഡ്രൈവിനടുത്തുള്ള ഫ്ലാറ്റിലെ ആറാം നിലയിൽ നിന്നാണ് താഴേക്ക് വീണത്. എന്നാൽ ഫ്ലാറ്റിനോട് ചേർന്ന് ആറാം നിലയിൽ നിന്ന് താഴേക്ക് സാരി കെട്ടിയിട്ട നിലയിലായിരുന്നു. അതിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് അപകടം.
സംഭവത്തിൽ ഫ്ലാറ്റുടമയെ ചോദ്യം ചെയ്യുകയാണ് പൊലീസ്. അൽപ സമയം മുമ്പാണ് അപകടമുണ്ടായത്. ഇവരുടെ പരിക്ക് ഗുരുതരമാണ്. ഇതരസംസ്ഥാന തൊഴിലാളിയാണ് വീട്ടുജോലിക്കാരി. നാട്ടിൽ പോയി വന്നിട്ട് പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്.
വീട്ടുജോലിക്കാരി ഫ്ലാറ്റിൻറെ ആറാം നിലയിൽ നിന്ന് അബദ്ധത്തിൽ വീണതല്ലെന്നും, സാരികൾ കെട്ടിത്തൂക്കി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കൂമ്പോഴാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു. ഫ്ലാറ്റുടമ ഇംതിയാസ് അഹമ്മദ്, ഫ്ലാറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്
© 2019 IBC Live. Developed By Web Designer London