പിറവം: പിറവത്ത് വീട്ടമ്മയെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പിറവം പള്ളിക്കാവിനു സമീപം പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ശ്യാമളയാണ് (54) കൊല്ലപ്പെട്ടത്. പ്രതിയെന്ന് കരുതുന്ന കക്കാട് സ്വദേശി ശിവരാമൻ പൊലീസിൻ്റെ പിടിയിലായി. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. പോസ്റ്റൽ സർവിസിൽ ജോലിയിലിരിക്കെ മരണപ്പെട്ട കൃഷ്ണൻകുട്ടിയുടെ സുഹൃത്തായ ശിവരാമനുമായി ശ്യാമളക്കുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ് ശിവരാമൻ. വീട്ടമ്മയുടെ വീടിനുസമീപം വരെ ഓട്ടോക്ക് വന്നശേഷം കൊല നടത്തിയതായി കരുതുന്നു. പിടിവലി നടന്നതായും സംശയിക്കുന്നുണ്ട്. വീടിന് പിറകു വശത്താണ് മൃതദേഹം കണ്ടത്. കൃത്യത്തിനുശേഷം ശ്യാമളയുടെ ഫോണിൽനിന്ന് പ്രതി അവരുടെ മുത്ത മകളെ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് മകൻ സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London