മലയാളികളുടെ മുന്നിൽ സുപരിചതമായി കൊണ്ടിരിക്കുന്ന ഒന്നാണ് ഓൺലൈനിലൂടെ വളരെ എളുപ്പത്തിൽ ലോൺ നേടിയെടുക്കാം എന്നുള്ളത്. സമൂഹമാധ്യമങ്ങളിലൂടെയും ഫോണിൽ ടെക്സ്റ്റ് മെസേജായും ഒക്കെ എളുപ്പത്തിൽ ലോൺ നേടാൻ ഈ നമ്പരിൽ ചെയ്താൽമാത്രം മതിയെന്ന ഒരു ഡയലോഗും കാണും..പണത്തിന് അത്യാവശക്കാരണെങ്കിൽ ആ കാണുന്ന നമ്പരിൽവിളിക്കുകയും അവർ പറയുന്ന പ്രലോഭനങ്ങളിൽ വീഴുകയും ചെയ്യും. കാരണം മറ്റൊന്നുമല്ല, നമ്മുടെ നാട്ടിലെ ബാങ്കുകളിൽ ലോണിന് വേണ്ടി ചെന്നാൽ അവിടുത്തെ ഫോർമാലിറ്റീസും പൊല്ലാപ്പകളും കഴിഞ്ഞ് പണം കൈയ്യിൽ കിട്ടാൻ സമയം എടുക്കും.
ഈ ഒരു സന്ദർഭത്തെയാണ് ഓൺലൈൻ ലോൺ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ മുതലെടുക്കുന്നത്. വളരെ എളിപ്പത്തിൽ പേർസണൽ ലോൺ എന്ന പേരിൽ ഒരാൾക്ക് പണം നൽകി അയാളെ അതിലേക്ക് വളരെ പെട്ടന്ന് തന്നെയാ് ഇവർ ആകർഷിക്കുന്നത്. അതിൽ ചെന്ന് പെട്ടതിന് ശേഷമാകും ഒരു സാധരണക്കാരൻ ഒരു കുഴിയിലേക്കാണ് ചാടിയതെന്നുള്ള ബോധം ഉണ്ടാകുന്നത്.
ആൻഡ്രോയിഡ് ഫോണിൽ നിരവധി ആപ്പുകളാണ് ഓൺലൈൻ ലോണിന് വേണ്ടിയുളളത്. എന്നാൽ അതുപോലെയുള്ള ചടിക്കുഴിയിൽ വീണ് കാശും നമ്മുടെ സ്വകാര്യ വിവരങ്ങൾ വരെയും അവർ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്യും. അതു പോലെയുള്ള അബദ്ധങ്ങളിൽ ചാടാതിരിക്കാനുള്ള മുൻകരുതലുകളും ഓൺലൈൻ ലോൺ വിഷയത്തിലെ പ്രശ്നങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കേരള പൊലീസ് പറയുന്നത് ഒന്ന് കണ്ട് നോക്കൂ…
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London