പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടാറുണ്ടോ? എവിടേക്കെങ്കിലും കൊണ്ട് പോകുമ്പോ കയ്യിൽ നിന്ന് കളഞ്ഞുപോകാനൊക്കെ സാധ്യത കൂടുതലാണ്. അങ്ങനെയുള്ള അവസരങ്ങളിൽ ഡിജിലോക്കർ ആപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. ആൻഡ്രോയിഡിലും ഐഫോണുകളിലും ലഭ്യമായ ഇന്ത്യൻ നിർമ്മിതമായ ഈ ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ രേഖകൾ സുരക്ഷിതമായി ഡിജിറ്റലായി പുനർനിർമ്മിക്കാവുന്നതാണ്.
ഡിജിലോക്കർ എങ്ങനെ ഉപയോഗിക്കാം?
ഡിജിലോക്കർ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുക. ഡിജിലോക്കർ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം തുറക്കുക. ലഭിക്കുന്ന സ്ക്രീനിൽ കാണുന്ന ഗെറ്റ് സ്റ്റാർട്ടഡ് (Get Started) എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്നു ലഭിക്കുന്ന സ്ക്രീനിൽ ക്രിയേറ്റ് അക്കൗണ്ട് (Create Account) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ നിരവധി വിവരങ്ങൾ നൽകേണ്ടതുണ്ട്. പേര്, ജനന തീയതി, ലിംഗം, ആധാർ നമ്പർ എന്നീ ആവശ്യമായ വിവരങ്ങൾ നൽകി കഴിഞ്ഞാൽ നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി നമ്പർ വരും. നിങ്ങൾ തന്നെയാണ് നമ്പരിന്റ ഉടമ എന്ന് സ്ഥിരീകരിക്കാനായാണ് ഇത്. ലഭിച്ച ഒടിപി നമ്പർ കൊടുക്കുക. ഉപയോക്താവിനുള്ള പേര് തിരഞ്ഞെടുക്കുക എന്ന സ്റ്റെപ്പ് അടുത്തത്. അത് പൂർത്തിയായിക്കഴിഞ്ഞാൽ ഡിജിലോക്കറിൽ അക്കൗണ്ടായിക്കഴിഞ്ഞു. ഇനി ആവശ്യമായ രേഖകൾ നിങ്ങൾക്ക് ആപ്പിലേക്ക് ചേർക്കാം.
രേഖകൾ എങ്ങനെ ലഭിക്കും
ഡിജിലോക്കറിന്റെ പ്രധാന പേജിൽ നിങ്ങൾക്ക് അത്യാവശ്യമുള്ള രേഖകൾ എടുക്കാനുള്ള ഓപ്ഷനുകൾ ഉണ്ടായിരിക്കും. ആധാർ കാർഡ്, ഡ്രൈവിങ് ലൈസെൻസ്, വാഹന റജിസ്ട്രേഷൻ, കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിങ്ങനെ. ഏതാണ് നിങ്ങൾക്ക് അപ്ലോഡ് ചെയ്യേണ്ടത് അത് തിരഞ്ഞെടുക്കുക. ശേഷം മൊബൈൽ ഫോണിലേക്ക് ഒടിപി ലഭിക്കും. അത് കൊടുക്കുക. തുടർന്ന് ഏത് രേഖയാണോ തിരഞ്ഞെടുത്തത് അത് അപ്ലോഡ് ചെയ്യുക. മുകളിൽ പറഞ്ഞ ആപ്ലിക്കേഷൻ അല്ലാത്തവയാണ് നിങ്ങൾക്ക് അപ്ലോഡ് ചെയ്യേണ്ടതെങ്കിൽ പ്രധാന പേജിലേക്ക് തിരികെ പോയതിന് ശേഷം എക്സ്പ്ലോർ മോർ (Explore More) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അവിടെ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകും. രേഖകൾ അപ്ലോഡ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ആവശ്യമായ സമയത്ത് അവയുടെ ഡിജിറ്റൽ കോപ്പികൾ ആപ്പിനുള്ളിൽ നിന്ന് തന്നെ എടുക്കാൻ സാധിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London