കൊറോണ വൈറസ് ഭീതി ലോകത്തെ വിട്ടൊഴിയുന്നില്ല. എത്ര നാൾ രോഗത്തെ ഭയന്ന് എല്ലാം ഉപേക്ഷിച്ച് കഴിയാനാകും..? മുൻ കരുതലോടെ മുന്നേറുക മാത്രമേ പരിഹാരമുള്ളൂ. മിക്ക രാജ്യങ്ങളും ലോക്ഡൗൺ ഇളവുകളിലേക്ക് നീങ്ങി തുടങ്ങിയെങ്കിലും ദൂരയാത്രയും മീറ്റിംഗുകളുമൊന്നും പെട്ടെന്ന് സാധ്യമാകില്ല. സാമൂഹിക അകലം അതീവ പ്രാധാന്യത്തോടെ സൂക്ഷിക്കേണ്ട സന്ദർഭം കൂടിയാണിത്. അത്യാവശ്യ ചർച്ചകൾക്കും മറ്റുമായി പുറത്തുള്ളവരുമായി വിഡിയോ കോൾ വഴിയാണ് പൊതുവെ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഈ സമയം വിഡിയോ കോൺഫറൻസിങ് സർവീസുകൾക്കെല്ലാം വൻ നേട്ടമായിരിക്കുകയാണ്. സൂം വിഡിയോ ആപ്പിനാണ് തുടക്കത്തിൽ വൻ മുന്നേറ്റം നടത്താനായത്. എന്നാൽ, ഫെയ്സ്ബുകും ഗൂഗിളും ഈ രംഗത്തേക്ക് എത്തിയതോടെ മൽസരം കടുത്തതായി. ഇപ്പോൾ ഗൂഗിൾ മീറ്റും സജീവമായി കഴിഞ്ഞു.
ഫെയ്സ്ബുക്, വാട്സാപ് പോലുള്ള നിരവധി വിഡിയോ കോൾ സർവീസുകൾ ഒരു കോളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചതും പുതിയ സാധ്യതകൾ മുന്നിൽകണ്ടാണ്. ഗൂഗിൾ മീറ്റും സൂം ഉപയോഗിച്ചാണ് പല കമ്പനികളും സ്ഥാപനങ്ങളും തങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥരുമായുംജീവനക്കാരുമായും ഇടപെട്ടുകൊണ്ടിരിക്കുന്നത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ആപ്പുകൾ ഉപയോഗിച്ച് ക്ലാസുകളും നടത്തി വരുന്നു. വളരെ ലളിതമായി ആർക്കും ആൻഡ്രോയിഡ് ഫോണിൽ ഈ ആപ്പുകൾ ഉപയോഗപ്പെടുത്താം. ഗൂഗിൾ മീറ്റ്, സൂം ആപ്പുകൾ എങ്ങിനെ പ്രയോജനപ്പെടുത്താമെന്നതിനെ കുറിച്ച് കോഴിക്കോട് ജില്ലയിലെ ബി. എഡ് കോളേജ് അധ്യാപികയായ ഷൈജ ടീച്ചർ ഐ ബി സി ലൈവിനു വേണ്ടി തയ്യാറാക്കിയ വീഡിയൊ കാണുക. ആത്മവിശ്വാസത്തോടെ ഓൺലൈൻ മീറ്റിംഗുകളിൽ കസറാൻ ഇത് നിങ്ങളെ സഹായിക്കും.
© 2019 IBC Live. Developed By Web Designer London