രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 13 പേർ മരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 30 ശതമാനം വർധനവാണ് പ്രതിദിന രോഗികളിൽ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. മരണനിരക്കിൽ കുറവ് രേഖപ്പെടുത്തി. അതേസമയം രോഗമുക്തി നിരക്കിൽ വർധനവാണ് ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തിയത്. കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഇന്നലെ യോഗം വിളിച്ചുചേർത്തിരുന്നു. സംസ്ഥാനങ്ങളോട് അവശേഷിക്കുന്ന വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ മൻസൂഖ് മാണ്ഡവ്യ നിർദേശം നൽകി. രോഗബാധ നിയന്ത്രിക്കാനുള്ള നടപടികൾക്ക് മുൻതൂക്കം നൽകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നീ 10 സംസ്ഥാനങ്ങളിൽ ആയിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London