മലപ്പുറം: രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചുവരികയാണെന്നും അതിനെതിരെ മനുഷ്യാവകാശ സംഘടനകളും, പ്രവർത്തകരും ഒന്നിച്ച് രംഗത്തിറങ്ങണമെന്നും കവി മണമ്പൂർ രാജൻബാബു. മനുഷ്യാവകാശദിനത്തിൽ ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ആൻറ് എൻവിയോൺമെൻറ് മിഷൻ സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മനുഷ്യാവകാശലംഘന വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ചെയർമാൻ മോഹൻ ഐസക്ക് ആദ്ധ്യക്ഷ്യം വഹിച്ചു. മികച്ച ജീവകാരുണ്യ-മനുഷ്യാവകാശപ്രവർത്തകരായ പാലോളി അബ്ദുറഹിമാൻ, മുഹമ്മദ് ജസീൽ നാലകത്ത്, അഡ്വ. ശരീഫ് ഉള്ളത്ത്, അലവി കക്കാടൻ, ആയിഷ റസിൻ എന്നിവരെ മണമ്പൂർ രാജൻ ബാബു ആദരിച്ചു. ബഷീർ ഹാജി മങ്കട, അറഞ്ഞീക്കൽ ആനന്ദൻ, അഷറഫ് നാലകത്ത്, ശ്രീദേവി പാറക്കുന്ന്, പി ആയിഷാബി, കെ എം അലവി, വി മുഹമ്മദാലി, മഹറുന്നിസ, റിയ ഇഷ, എൻ വി മുഹമ്മദാലി, പുല്ലൂർ മങ്ങാട്ടിൽ മൊയ്തു എന്നിവർ സംസാരിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London