ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ഭർത്താവ് ഭാര്യയെ തള്ളിയിട്ട് കൊന്നു. തിങ്കളാഴ്ച മുംബൈയിൽ സംഭവം. 26കാരിയും ഒരു പെൺകുഞ്ഞിൻറെ അമ്മയുമായ യുവതിയാണ് കൊല്ലപ്പെട്ടത്. കൂലിപ്പണിക്കാരായ ഇരുവരും രണ്ട് മാസം മുൻപാണ് വിവാഹം കഴിച്ചത്. തിങ്കളാഴ്ച യുവതിയുടെ ആദ്യവിവാഹത്തിലുള്ള കുഞ്ഞുമായി ലോക്കൽ ട്രയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. ചെമ്പൂരിനും ഗോവണ്ടി സ്റ്റേഷനും ഇടയിൽ വച്ചാണ് സംഭവം നടന്നത്.
യുവതിയുടെ ഭർത്താവിനെ(31) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികൾ വാതിലിനടുത്താണ് നിന്നതെന്ന് റയിൽവെ പൊലീസ് ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു. വാതിലിനടുത്ത് നിന്ന് യുവതി മാറിനിൽക്കാൻ ശ്രമിച്ചപ്പോൾ ഭർത്താവ് അവരെ അവിടെ തന്നെ പിടിച്ചുനിർത്തി. തുടർന്ന് ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് റയിൽവെ പൊലീസ് പറഞ്ഞു.
പിന്നീട് ഗോവണ്ടി സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ദമ്പതികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന മറ്റൊരു യാത്രക്കാരി സംഭവത്തെക്കുറിച്ച് റയിൽവെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഭർത്താവിനെ റയിൽവെ സ്റ്റേഷനിൽ വച്ച് തന്നെ പൊലീസ് പിടികൂടി. ട്രാക്കിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London