ഹൈദരാബാദ്: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് 14 ദിവസം പ്രായമുള്ള കുഞ്ഞിനെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഹൈദരബാദ് ഫത്തേഹ്നഗറിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് പുറത്തറിഞ്ഞത്. 27കാരിയായ ലാവണ്യക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്ത്. പ്രസവാനന്തര ചികിത്സകളിലായതിനാൽ യുവതിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഗർഭാവസ്ഥയിൽ ലാവണ്യ ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് ഒക്ടോബർ 29ന് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാതാപിതാക്കൾ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടുകയായിരുന്നു, തൊട്ടടുത്ത ദിവസം അവൾ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
തുടർന്ന് ഭർത്താവ് വേണുഗോപാലിനെതിരെ ലാവണ്യയുടെ ബന്ധുക്കൾ സനത്നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സോഫ്റ്റ് വെയർ എൻജിനീയറാണ് 32കാരനായ വേണു ഗോപാൽ. ഗാർഹിക പീഡനവും ആത്മഹത്യാപ്രേരണാകുറ്റവും ചുമത്തിയാണ് ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിരുന്നത്
ആത്മഹത്യാശ്രമത്തിന് ശേഷം ആരോഗ്യനില വീണ്ടെടുത്ത ലാവണ്യ മാതാപിതാക്കൾക്ക് ഒപ്പം വീട്ടിലേക്ക് വന്നു. ഇവിടെ വച്ചാണ് 14 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മൂന്നാമത്തെ നിലയിൽ നിന്ന് വലിച്ചെറിഞ്ഞത്. കുഞ്ഞ് തത്ക്ഷണം മരിച്ചു. കുഞ്ഞ് മരിച്ചെന്ന് ലാവണ്യയുടെ സഹോദരനാണ് വേണുവിനെ അറിയിച്ചത്. തുടർന്ന് ഭാര്യയ്ക്കെതിരെ വേണു പൊലീസിൽ പരാതി നൽകുകയായിരുന്നു.
2016 ലായിരുന്നു വിവാഹം. തുടക്കം മുതൽ തന്നെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ദമ്പതികൾക്ക് മൂന്നു വയസ്സ് പ്രായമുള്ള മറ്റൊരു കുഞ്ഞ് കൂടിയുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London