18 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലർ അറസ്റ്റിൽ. എം രാമുലു എന്ന 45കാരനാണ് അറസ്റ്റിലായത്. ഹൈദരാബാദിൽ വെച്ചാണ് ടാസ്ക് ഫോഴ്സ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബോറാബന്ദ സ്വദേശിയായ കല്ലുവെട്ട് തൊഴിലാളിയാണ് രാമുലു. ആകെ 21 കേസുകൾ രാമുലുവിനെതിരെയുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ്. 50കാരിയായ വെങ്കടമ്മ, 35കാരിയായ ഒരു സ്ത്രീ എന്നിവരെയാണ് ഏറ്റവും ഒടുവിലായി ഇയാൾ കൊലപ്പെടുത്തിയത്.
21ആം വയസിലാണ് രാമുലു വിവാഹിതനായത്. ഭാര്യ ഇയാളെ വിട്ട് മറ്റൊരാളോടൊപ്പം പോയി. ഇതോടെ സ്ത്രീ വിദ്വേഷിയായ ഇയാൾ പരമ്പര കൊലപാതകങ്ങൾ തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. 2003ലാണ് ഇയാൾ കുറ്റകൃത്യം തുടങ്ങിയത്. സ്ത്രീകളോടൊത്ത് മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തുക എന്നതാണ് ഇയാളുടെ രീതി. കൊലയ്ക്ക് ശേഷം ഇരകളുടെ കൈവശമുള്ള വിലകൂടിയ വസ്തുക്കൾ മോഷ്ടിക്കാറുമുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London