കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് സ്വകാര്യ ആശുപത്രിയിൽ തുടരാൻ അനുമതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എറണാകുളം ഡി.എം.ഒ നൽകിയ മെഡിക്കൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം.
ഇബ്രാഹീംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളതായാണ് കോടതിയിൽ സമർപ്പിച്ച വൈദ്യപരിശോധന റിപ്പോർട്ടിൽ പറയുന്നത്. അസ്ഥിയെയും മജ്ജയെയും ബാധിക്കുന്ന മൾട്ടിപ്പിൾ മൈലോമ എന്ന ഗുരുതര അർബുദം ബാധിച്ചിരിക്കുകയാണ്. ഏപ്രിൽ നാലുമുതൽ ഈ മാസം 14 വരെ 33 തവണ ആശുപത്രിയിൽ കിടന്ന് ചികിത്സിച്ചു. കീമോതെറപ്പി ചെയ്യുന്നുണ്ട്.
പ്രമേഹത്തിനും ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സിക്കുന്നുണ്ട്. ഉയർന്ന രക്തസമ്മർദമുള്ളതിനാൽ ഡോക്ടർമാരുടെ സേവനം എപ്പോഴും ആവശ്യമാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോഴും വേറെ ആശുപത്രിയിലേക്ക് മാറ്റുമ്പോവും അണുബാധക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
© 2019 IBC Live. Developed By Web Designer London