കളമശ്ശേരിയിൽ വി കെ ഇബ്രാഹിം കുഞ്ഞ് സ്ഥാനാർഥിയായാൽ മാത്രമേ മണ്ഡലം നിലനിർത്താൻ കഴിയൂ എന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം. പാലാരിവട്ടം പാലം അഴിമതി രാഷ്ട്രീയപ്രേരിത ആരോപണം മാത്രമാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇതിന് മറുപടി നൽകുമെന്നും ലീഗ് പ്രാദേശിക നേതാക്കൾ പറയുന്നു. കളമശ്ശേരിയിൽ ഇബ്രാഹീംകുഞ്ഞ് മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നുമാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ പ്രതീക്ഷ. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയുമെന്ന് ഏലൂർ നഗരസഭ മുൻ കൗൺസിലർ പി എം അബൂബക്കർ പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മണ്ഡലത്തിലെ പ്രവർത്തനത്തിൽ ഇബ്രാഹീംകുഞ്ഞ് സജീവമാണ്. ഇബ്രാഹീംകുഞ്ഞിനെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്താൻ മുസ്ലിംലീഗിലെ ഒരു വിഭാഗം നേതാക്കൾ ശ്രമം നടത്തുമ്പോഴാണ് സിറ്റിങ് എംഎൽഎ തന്നെ മത്സരിച്ചാൽ മാത്രമേ മണ്ഡലം നിലനിർത്താൻ കഴിയൂ എന്ന നിലപാടുമായി പ്രാദേശിക നേതാക്കൾ രംഗത്തെത്തുന്നത്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London