നോട്ടുനിരോധന കാലത്ത് 10 കോടിയുടെ കളളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. കളമശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് നടപടി.
പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി വഴി അനധികൃതമായി സമ്ബാദിച്ച തുക മുസ്ലീംലീഗിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ടിലൂടെ നോട്ട് നിരോധന സമയത്ത് വെളുപ്പിച്ച് എടുത്തുവെന്നാണ് കേസ്. ഇത്തരത്തില്‍ 10 കോടിയുടെ കളളപ്പണമാണ് നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലുള്ള ഈ മാധ്യമസ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ട് വഴി നടന്നതെന്നും പരാതിയില്‍ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London