ഒരു കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്. ലോകമെമ്പാടുമുള്ള അംഗീകൃത കോളജുകളിലെയും സര്‍വകലാശാലകളിലെയും ഉന്നത പഠനത്തിനായി ബാങ്ക് ഉപയോക്താക്കള്‍ക്ക് സ്വന്തമായോ അവരുടെ കുട്ടികള്‍ക്കോ സഹോദരങ്ങള്‍ക്കോ പേരകുട്ടികള്‍ക്കോ വേണ്ടി ലോണിന് അപേക്ഷിക്കാം. സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും. അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പത്തുലക്ഷം മുതല്‍ ഒരു കോടി രൂപ വരെയും ആഭ്യന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിന് പത്തു മുതല്‍ 50 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. വായ്പ തുക, തിരിച്ചടവ് കാലാവധി, കോളജിന്റെ/സര്‍വകലാശാലയുടെ പേര്, പഠന ചെലവ്, വിദ്യാര്‍ഥിയുടെ പേര്, ജനന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്കിയ ശേഷം ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കള്‍ക്ക് വായ്പാ തുകയും പത്തു വര്‍ഷം വരെ ഓപ്ഷനുള്ള തിരിച്ചടവ് കാലാവധിയും തെരഞ്ഞെടുക്കാം.
നിയുക്ത റിലേഷന്‍ഷിപ്പ് മാനേജരുടെ വിശദാംശങ്ങള്‍ക്കൊപ്പം താല്‍ക്കാലിക വായ്പ അനുമതി കത്ത് രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡിയില്‍ ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം സ്ഥിരീകരിക്കുന്നതിന് അപേക്ഷകര്‍ക്ക് ബാങ്കില്‍ നിന്ന് ലഭിക്കുന്ന വായ്പ അനുമതി കത്ത് നല്‍കാം. ആവശ്യമായ രേഖകള്‍ ശേഖരിച്ച ശേഷം ബാങ്ക് വായ്പ തുക വിദ്യാഭ്യാസ സ്ഥാപനത്തിന് ലഭ്യമാക്കും. രേഖകള്‍ സമര്‍പ്പിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഐസിഐസിഐ ബാങ്ക് ബ്രാഞ്ചും സന്ദര്‍ശിക്കാം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London