ഡൽഹി: ഹിന്ദുവായി ജനിക്കുന്നവരുടെ അടിസ്ഥാന സ്വഭാവം ദേശസ്നേഹമായിരിക്കുമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. ഹിന്ദുവിന് ദേശസ്നേഹി ആകാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാത്മാ ഗാന്ധി പോലും തന്റെ ദേശസ്നേഹം ധർമത്തിൽ നിന്ന് ഉടലെടുത്തതാണെന്ന് പറഞ്ഞിട്ടുണ്ട്. ഗാന്ധിയെ സംഘം തട്ടിയെടുക്കുകയാണെന്ന് അഭ്യൂഹമുണ്ട്, ഇത് ശരിയല്ലെന്നും ഗാന്ധിയെ പോലുള്ള മഹാന്മാരെ ആർക്കും തട്ടിയെടുക്കാനാവില്ലെന്നും മോഹൻ ഭഗവത് പറഞ്ഞു.
ജെ.കെ. ബജാജ്, എം.ഡി ശ്രീനിവാസ് എന്നിവരെഴുതിയ മേക്കിംഗ് ഓഫ് എ ഹിന്ദു പാട്രിയോട്ട്: ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ് എന്ന പുസ്കതത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
© 2019 IBC Live. Developed By Web Designer London