സ്ത്രീധന പീഡനത്തെ തുടർന്നുള്ള യുവതിയുടെ മരണത്തിൽ കേസിന്റെ മേൽനോട്ട ചുമതലയുള്ള ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം പ്രതി കിരണിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസ് പദ്ധതിയിടുന്നത്. റിമാൻഡിലുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
വിസ്മയയുടെ മരണത്തിൽ അന്വേഷണം ഭർത്താവ് കിരണിന്റെ വീട്ടുകാരിലേക്ക് കൂടി നീളുകയാണ്. കേസിന്റെ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരി രാവിലെ തന്നെ ഇരു വീടുകളിലും നേരിട്ടെത്തി തെളിവുകൾ ശേഖരിക്കും. രാവിലെ 11 മണിക്ക് നിലമേൽ കൈതോടുള്ള വിസ്മയയുടെ വീട്ടിലാകും ആദ്യ സന്ദർശനം. പിന്നീട് ശാസ്താംകോട്ട പോരുവഴിയിലുള്ള കിരണിന്റെ വീട്ടിലേക്ക് 12.30 ന് പോകും. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓൺലൈനിലൂടെ അന്വേഷണ പുരോഗതി വിലയിരുത്തിയ ഹർഷിത അട്ടല്ലൂരി ഇന്ന് ഇവരെ നേരിൽ കാണും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉദ്യോഗസ്ഥ യോഗം.
കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി കിരണിനെ പൊലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെടും. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമാകും പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുക. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ ആവശ്യമായ തെളിവുകൾ സമാഹരിക്കുകയാണ് ഇന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London