സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദ്ദേശം. ഇരട്ട വോട്ട് സംബന്ധിച്ച മുഴുവൻ പരാതികളും ഒരുമിച്ച് പരിശോധിക്കാനാണ് ജില്ല വരണാധികാരികളായ കലക്ടർമാർക്ക് നിർദ്ദേശം നൽകിയത്. പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നീക്കം. വ്യാഴാഴ്ചക്കുള്ളിൽ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പരിശോധന പൂർത്തിയാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.
ഇരട്ട വോട്ടർമാരുടെ പ്രത്യേക പട്ടിക തയാറാക്കി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറണം. ഇരട്ട വോട്ടുള്ളവരെ ബി.എൽ.ഒമാർ നേരിട്ടുകാണുകയും വിവരം അറിയിക്കുകയും വേണം. ഈ മാസം തന്നെ പുതിയ പട്ടിക വരാണാധികാരികൾക്ക് കൈമാറണമെന്നും ടിക്കാറാം മീണ നിർദ്ദേശിച്ചു.ഒന്നിലധികം തിരിച്ചറിയൽ കാർഡുളളവരുടെ, അവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് ഒഴിച്ചുള്ളത് നശിപ്പിക്കും. വോട്ട് ചെയ്താൽ മഷി ഉണങ്ങുംവരെ ബൂത്തിൽ തുടരണമെന്നും നിർദ്ദേശമുണ്ട്.
ഒരേ വോട്ടർമാർക്ക് പല മണ്ഡലത്തിൽ വോട്ടുള്ളതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇത്തരത്തിൽ 1,09,693 വോട്ടുകളുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London