ടി പി ജലാല്‍
ലോകത്തിലെ ഒന്നാം കിട ഫുട്ബോള്‍ രാജ്യമായ ബ്രസീലില്‍ ഫുട്ബോള്‍ താരങ്ങളുടെ വിമാന യാത്ര ദുരന്തപുര്ണ്ണമാവുകയാണ്. കഴിഞ്ഞ ദിവസം ബ്രസിലിലെ നാലാം ഡിവിഷന് ടീമായ പല്‍മാസ് ക്ലബ്ബിലെ 4 യുവതാരങ്ങളും ക്ലബ്ബ് പ്രസിഡന്റുമാണ് കൊല്ലപ്പെട്ടത്. ക്ലബ്ബ് പ്രസിഡന്റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്സെഡസ്, ഗില്ഹെറം നോയ, റാനുലെ, മാര്‍ക്കസ് മോളിനാരി എന്നിവരാണ് വിമാനം തകര്‍ന്ന് കത്തിക്കരിഞ്ഞത്.
ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയുടെ അവസാനത്തില്‍ പെട്ടെന്ന് നിലത്തുവീണ് അപകടമുണ്ടാവുകയായിരുന്നു. റണ്‍വേയില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള ക്രാഷ് സൈറ്റില്‍ അഗ്നിശമന സേനാംഗങ്ങള്‍ എത്തിയപ്പോഴേക്കും വിമാനം തീപിടിച്ചിരുന്നു. രണ്ട് ഉഗ്ര സ്ഫോടനങ്ങളെങ്കിലും നടന്നിട്ടുണ്ട്. മറ്റൊരു ടീമായ വിലാ നോവയ്ക്കെതിരെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനുള്ള യാത്രയാണ് താരങ്ങളുടെ അവസാനത്തേതായത്.
ബ്രസീലിലെ മധ്യമേഖലയായ ഗോയാനിയയിലേക്കാണ് ടീം പുറപ്പെട്ടത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ചാരമായി മാറി. കോവിഡ് ടെസ്റ്റ് നടത്തിയതു കൊണ്ടാണ് നാലു പേര് ഈ വിമാനത്തില്‍ യാത്ര ചെയ്യേണ്ടി വന്നതെന്ന് വിധിയുടെ തീരുമാനമാവുകയായിരുന്നു. മറ്റുള്ളവര്‍ വേറെ വിമാനത്തിലാണ് പുറപ്പെട്ടിരുന്നത്. 1997ലാണ് പല്‍മാസ് ക്ലബ്ബ് രൂപീകരിച്ചത്. തെക്കന്‍, വടക്കുകിഴക്കന്‍ ബ്രസീലിലെ പരമ്പരാഗത പവര്‍ഹൗസുകള്‍ക്ക് പുറത്തുള്ള ടീമുകള്‍ പങ്കെടുക്കുന്നതാണ് ടൂര്‍ണമെന്റ്. 2016ല്‍ വന്‍ ദുരന്തം വേട്ടയാടിയതിന്റെ മുറിവുണങ്ങും മുമ്പാണ് ഇപ്പോഴത്തെ ആകാശ ദുരന്തം. അന്ന് കൊളംബിയയില്‍ നടന്ന കോപ സുഡാമെറിക്കാന ഫൈനലിന് പുറപ്പെടുകയായിരുന്ന വിമാനം കുന്നിന് മുകളിലിടിച്ച് 19 ചാപെകോയിന്സ് താരങ്ങളാണ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് ഗോയാസ് ഹെലികോപ്റ്റര്‍ തകര്‍ന്ന് മുന്‍ ഇന്റര്‍നാഷണല്‍ ക്യാപ്റ്റന്‍ ഫെര്ണാണ്ടാവോ കൊല്ലപ്പെട്ടതാണ് മുമ്പുള്ള മറ്റൊരു ധാരുണ മരണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London