ലോകത്തിലെ ഫുട്ബാൾ പ്രേമികൾ കാത്തിരിക്കുന്ന പോരാട്ടം ഇന്ന്. ലോക ഒന്നാം നമ്പർ ടീമായ ബെൽജിയവും നിലവിൽ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലും തമ്മിൽ. ഇന്ത്യൻ സമയം രാത്രി 12.30 ന് പോപോരാട്ടം തുടങ്ങും. യൂറോയിലും ലോകകപ്പുകളിലുമായി ആദ്യമായാണ് ഇരു ടീമുകളും നേരിട്ട് ഏറ്റുമുട്ടുന്നത്. ബെൽജിയം ഭാഗത്ത് കെവിൻ ഡിബ്രുയൻ എന്ന വമ്പൻ, റൊമേലു ലുക്കാക്കു , പരിക്കിൽ നിന്ന് മോചനം കിട്ടിയ ഈഡൻ ഹസാഡ്, ഗോളി കുർട്ടോ. പോർച്ചുഗൽ ഭാഗത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കിടിലൻ ഫുട്ബാളർ. ഒടുങ്ങാത്ത ഗോൾ ദാഹവുമായി ക്രിസ്റ്റ്യാനോ മുന്നോട്ട് കുതിക്കുമ്പോൾ ബെൽജിയത്തിന് എത്രമാത്രം പ്രതിരോധിക്കാം എന്നതിനെ ആശ്രയിച്ചാവും മത്സര ഫലം.
മരണ ഗ്രൂപ്പ് എന്നറിയപ്പെട്ട എഫ് ഗ്രൂപ്പിൽ നിന്ന് മികച്ച മൂന്നാം സ്ഥാന ടീമെന്ന നിലയിലാണ് പോർച്ചുഗൽ നോക്കൗട്ട് ഘട്ടത്തിലെത്തിലെത്തിയത്. ഹങ്കറിയോട് 3 -0 വിജയം. ശക്തരായ ജർമനിയോട് 2-4 ന് തോൽവി. പക്ഷേ 4 ൽ 2 ഗോളുകളും പോർച്ചുഗൽ കളിക്കാരുടെ സെൽഫ് ആയിരുന്നു എന്നത് മറക്കരുത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസി നോട് 2-2 സമനില . അതിൽ പോർച്ചുഗലിന്റെ 2 ഗോളും നേടിയത് ക്രിസ്റ്റ്യാനോ.
അതിനിടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ +109+ എന്ന ഇറാന്റെ അലി ദേയിയുടെ റിക്കാർഡി നൊപ്പം റൊണാൾഡോ എത്തിയപ്പോൾ തിളക്കം കൂടി. സുവർണ തലമുറ അടങ്ങുന്ന ബെൽജിയം റഷ്യക്കെതിരെ നേടിയത് 3-0 വിജയം . ഫിൻലൻഡിനെതിരെ 2-0 . ഡെന്മാർക്കിനെതിരെ ഒരു ഗോൾ പിന്നിൽ നിന്ന ശേഷം 2-1 ന്റെ ത്രസിപ്പിക്കുന്ന ജയം. എഴുപതാം മിനുട്ടിൽ ഡിബ്രു യന്റെ ഒരു ബ്രില്യന്റ് ഗോളിനാണ് ബെൽജിയം ഡെന്മാർക്കിനോട് ജയിച്ചു കയറിയത്. ഇപ്പോൾ നേരിയ മുൻതൂക്കം ബെൽജിയത്തിനാണ്. എങ്കിലും അസാദ്ധ്യ കാര്യങ്ങൾ സാദ്ധ്യമാക്കുന്ന റൊണാൾഡോ കളിക്കളത്തിൽ ഉണരുമ്പോൾ മത്സരം ആവേശോജ്വലമാകും. ഇന്ന് രാത്രി 9.30 ന് ഹോ ഉണ്ടും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London