ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗർ, ജാംനഗർ മുനിസിപ്പൽ കോർപറേഷനുകളിലെല്ലാം ബിജെപിയാണ് ലീഡ് ചെയ്യുന്നത്. എല്ലായിടത്തും കോൺഗ്രസിന്റെ പ്രകടനം ശരാശരിക്കും താഴെയായി. ഉച്ചയ്ക്ക് രണ്ടു മണിവരെ ഭാവ്നഗറിൽ 36 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് എട്ടിടത്ത് മുമ്പിൽ നിൽക്കുന്നു. സൂറത്തിൽ 58 സീറ്റുകളിൽ ബിജെപി മുമ്പിൽ നിൽക്കുന്നു. കോൺഗ്രസ് ഒരിടത്തും ആം ആദ്മി പാർട്ടി 22 സീറ്റിലും ലീഡ് ചെയ്യുന്നു.
അഹമ്മദാബാദിൽ നൂറ് സീറ്റിൽ ബിജെപിയാണ് മുമ്പിൽ. 18 ഇടത്ത് കോൺഗ്രസ് ലീഡ് ചെയ്യുന്നു. വഡോദരയിൽ 41 ഇടത്ത് ബിജെപിയും ഏഴിടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നു. ജാംനഗറിൽ 50 സീറ്റിലാണ് ബിജെപിക്ക് മേൽക്കൈ. 11 സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.
ആറ് കോർപറേഷനുകളിലായി 576 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിനെയും ബിജെപിയെയും കൂടാതെ ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പിൽ അങ്കത്തിനുണ്ടായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London