കൊല്ലം ജില്ലയിലെ കേരളപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കോട്ടവിള ജംഗ്ഷനിൽ കോട്ടൂർ വീട്ടിൽ സുനിൽകുമാർ (39) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതികളെ കുറിച്ച് നിലവിൽ വിവരമൊന്നും ലഭിച്ചിട്ടില്ല. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കാണ് സുനിൽകുമാറിൻറെ താമസം.
സുനിൽ കുമാറിൻറെ വീട്ടിൽ നിന്നും രാത്രി ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. നാല് പേർ ഇറങ്ങി ഓടുന്നത് കണ്ടെങ്കിലും ഇവർ ആരാണെന്ന് വ്യക്തമായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. തുടർന്ന് വീടിനുള്ളിൽ കയറി നോക്കിയപ്പോൾ സുനിൽകുമാർ വെട്ടേറ്റ നിലയിലായിരുന്നു. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. കഴുത്തിലാണ് സുനിൽ കുമാറിന് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London