നിലമ്പൂർ: സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി നിലമ്പൂരിലും കോൺഗ്രസിൽ കലാപ കൊടി ഉയരുന്നു. നിലമ്പൂരടക്കം 6 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാനിരിക്കെ ആര്യാടൻ ഷൗക്കത്തിൻ്റെ അനുയായികൾ നടത്തിയ പ്രധിഷേധം കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. വി വി പ്രകാശിനെ നിലമ്പൂരിൽ അന്തിമ കോൺഗ്രസ് സ്ഥാനാർത്ഥിയായി എ ഐ സി സി പ്രഖ്യാപിക്കാനിരിക്കെയാണ് പ്രധിഷേധം കനത്തത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി നിർത്തിയില്ലെങ്കിൽ കനത്ത പ്രത്യാഘാതം ഉണ്ടാവുമെന്ന് മുദ്രാവാക്യത്തിലുടനീളം പ്രതിധ്വനിച്ചു.
ഏററവും ഒടുവിൽ പട്ടാമ്പി സീറ്റ് ആര്യാടൻ ഷൗക്കത്തിന് വച്ചു നീട്ടിയെങ്കിലും സിറ്റിങ്ങ് എം എൽ എ മുഹമ്മദ് മുഹ്സിനു മുന്നിൽ വിജയ പ്രതീക്ഷയില്ലെന്ന തിരിച്ചറിഞ്ഞ ഷൗക്കത്ത് പട്ടാമ്പി സീറ്റ് നിഷേധിക്കുകയായിരുന്നു എന്നാണ് നിഗമനം. കഴിഞ്ഞ 5 വർഷക്കാലം മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലും ജീവകാരുണ്യ, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ആര്യാടൻ ഷൗക്കത്ത് എന്ന് പ്രതിഷേധക്കാർ പറഞ്ഞു. നിലമ്പൂരിൽ കോൺഗ്രസിൻ്റെ അന്തിമ വാക്ക് ആര്യാടൻ മുഹമ്മദാണെന്നും നീതി നിഷേധം വച്ചുപൊറുപ്പിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. മൂർഖൻ മാനു, മുസ്തഫ കളത്തുംപടിക്കൽ, ഷിബ്നു പാടിക്കുന്ന്, റെനീഷ് കാരാട്, മദാരി നൗഫൽ, ബാബു എരഞ്ഞിക്കൽ, യൂസഫ് കാളിമണ്ഡത്തിൽ, എന്നിവർ നിലമ്പൂരിൽ നടന്ന പ്രധിഷേധ പ്രകടനത്തിൽ പങ്കെടുത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London