തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിൽ കുട്ടികളുടെ നഗ്നചിത്രങ്ങളടക്കം പ്രചരിപ്പിച്ച 41 പേരെ അറസ്റ്റ് ചെയ്തു. സൈബർ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 339 കേസുകൾ റജിസ്റ്റർ ചെയ്തു. മൊബൈൽ ഫോണുകൾ ഉൾപ്പെടെ 392 ഉപകരണങ്ങൾ പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നുണ്ട്.
ഈ വർഷം നടത്തുന്ന മൂന്നാമത്തെ റെയ്ഡാണ് ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി നടന്നത്. ഒരു ദിവസംകൊണ്ട് നടന്ന റെയ്ഡിലാണ് 41 പേരെ അറസ്റ്റ് ചെയ്തത്. ആറ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുന്ന സംഘമാണിത്. രണ്ടു വർഷത്തിനിടെ 525 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.
© 2019 IBC Live. Developed By Web Designer London