മന്ത്രി എ കെ ബാലന് പകരം ഭാര്യ ഡോ പി കെ ജമീല തരൂരിൽ മത്സരിച്ചേക്കും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ ഇക്കാര്യം ചർച്ചയാകും. നാലു തവണ നിയമസഭാംഗമായ ബാലൻ ഇത്തവണ മത്സരിക്കാൻ സാധ്യതയില്ലാത്തതിനാലാണ് ഡോ പി കെ ജമീലയെ സി പി എം പരിഗണിക്കുന്നത്. പാലക്കാട്ടെ സംവരണ മണ്ഡലമാണ് തരൂർ. 2011 മുതൽ എ കെ ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സിപിഎമ്മിൻറെ ഉറച്ച കോട്ടയാണിത്. 2008 ലെ നിയമസഭ പുനർനിർണയത്തിലാണ് തരൂർ മണ്ഡലം നിലവിൽ വന്നത്.
ഒന്നും, രണ്ടും കേരളനിയമസഭകളിൽ മാവേലിക്കരയിൽ നിന്നും മൂന്നാം നിയമസഭയിൽ പന്തളത്തുനിന്നും ഉള്ള സിപിഎം എംഎൽഎയായ പി.കെ. കുഞ്ഞച്ചൻറെ മകളാണ് ഡോ. പി.കെ ജമീല. നേരത്തെ ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്നു. ഇവരെ ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആർദ്രം മിഷൻറെ മാനേജ്മെൻറ് കൺസൾട്ടൻറായി നിയമിച്ചത് വിവാദമായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London