തവനൂർ നിയോജകമണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർതിയായി ഫിറോസ് കുന്നംപറമ്പിൽത്തന്നെ വേണമെന്ന് കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. പാർട്ടി പ്രവർത്തകരുടെയും പൊതുജനത്തിന്റെയും വികാരം ഫിറോസ് സ്ഥാനാർത്ഥിയാകണമെന്നാണ്. ഇപ്പോൾ മണ്ഡലത്തിലേക്ക് പറഞ്ഞു കേൾക്കുന്ന പേരുകളെല്ലാം യോഗ്യരായവർ തന്നെ ആണ്. ഇന്നത്തെ സാഹചര്യത്തിൽ തവനുരിൽ എന്തുകൊണ്ടും ഇടതുപക്ഷത്തെ നേരിടാൻ ഫിറോസിനെ തന്നെ സ്ഥാനാർത്തിയാക്കണം എന്ന് യോഗം ഐക്യഘണ്ടേനെ ആവശ്യപ്പെട്ടു. ഇന്നലെ മലപ്പുറത്ത് നടന്നു എന്ന് പറയുന്ന പ്രതിഷേധത്തിൽ തവനൂർ നിയോജക മണ്ഡലത്തിലെ ഒരാൾക്കുപോലും ബന്ധമില്ലെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ ഡി സി സി സെക്രട്ടറിമാരായ ടി പി മുഹമ്മദ്, അഡ്വ പി നസറുള്ള, യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ സുരേഷ് പോൽപ്പാക്കര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്റുമാരായ സി രവീന്ദ്രൻ, പുരുഷോത്തമൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്റുമാരായ എസ് സുധീർ, അഷ്റഫ് ചെമ്മല, ടി പി പ്രഭാകരൻ, നജീബ് വട്ടംകുളം, രാമകൃഷ്ണൻ,കെ ജി ബെന്നി, എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം തവനൂരിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക് വീഡിയോയിലൂടെ വന്നിരുന്നു. തവനൂരിൽ മറ്റാരും ഇല്ലെന്ന് പറഞ്ഞത് കൊണ്ടാണ് മത്സരിക്കാൻ ഞാൻ സമ്മതിച്ചത്. പിന്നീടാണ് ആ സീറ്റിന് വേണ്ടി പലരും കടിപിടി കൂടുന്ന സാഹചര്യം, മുദ്രാവാക്യവും പ്രതിഷേധവും ഒക്കെ വന്നത്. ഇതൊക്കെ കാണുമ്പോൾ എനിക്ക് തന്നെ സങ്കടമുണ്ട്. നമ്മൾ വലിഞ്ഞ് കേറിയ ഫീൽ വരും. അതുകൊണ്ടാണ് ഞാൻ ഇല്ലെന്ന് തീരുമാനിച്ചത്. പാർട്ടി പ്രവർത്തകർക്ക് തന്നെ സീറ്റ് നൽകുകയാണ് നല്ലത്. ഞാൻ മാറി നിൽക്കുകയാണെന്നും വീഡിയോയിലൂടെ ഫിറോസ് വ്യക്തമാക്കിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London