മലപ്പുറം: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ ക്വിസ് മത്സരം സംഘടിപ്പിച്ചു. അതവനാട് മര്‍ക്കസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച മത്സരം റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ, കേരള- ലക്ഷദ്വീപ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. നീതു സോന ഐ.ഐ.എസ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിനാചരണം ആയിരക്കണക്കിന് നിസ്വാര്‍ത്ഥരായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെ കൂടി ഓര്മ പുതുക്കല്‍ ആണെന്ന് ഡോ. നീതു സോന പറഞ്ഞു.
മര്‍ക്കസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.പി. മുഹമ്മദ് കുട്ടി, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍ എം.വി., എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അനീസ് വി.കെ, ശ്യാമള എ.കെ., സുരൂര്‍ ജഹാന് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നും നൂറിലേറെ വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും ഇ-സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London