ഇന്ത്യയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 98,000ത്തിനടുത്ത് രോഗബാധ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പുതിയ കണക്കുകള്‍ കൂടി വന്നതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 52 ലക്ഷത്തിലധികമായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നതാണ് ആശ്വാസം പകരുന്നുത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകള്‍ ഉയര്‍ന്നതാണ് ഇത്തരത്തില്‍ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ കാരണമായിരിക്കുന്നത്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പുതിയ കണക്കുകള്‍ വീണ്ടും 95,000ത്തിന് മുകളിൽ എത്തിയതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി ഉയർന്നിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇപ്പോൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. 10,17,754 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 41,12,552 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London