ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള സൈനിക വ്യൂഹത്തെ ഉടന്‍ നിയന്ത്രിക്കണമെന്ന് താക്കീത് നല്കി ഇന്ത്യ. ചൈനീസ് സൈനികരുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പാങ്ങോങ് മേഖലയിലെ തന്ത്ര പ്രധാന സ്ഥലങ്ങളില്‍ ഇന്ത്യ സൈനിക ബലം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ചൈനയോട് സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന നിരന്തരമായി ധാരണകള്‍ തെറ്റിക്കുകയാണ്. ഇന്ത്യ ഇതിനെ ശക്തമായി തന്നെ പ്രതിരോധിക്കും. മുന്‍ നിര സൈനിക വ്യൂഹത്തെ ചൈന ഉടന്‍ നിയന്ത്രിക്കണമെന്നും ഇന്ത്യ അറിയിച്ചു. അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷ സാദ്ധ്യത മുന്നില്‍ കണ്ട് കരസേനാ മേധാവി എം.എം.നരവനേയും വിദേശകാര്യ സെക്രട്ടറി ഹര്ഷവര്ദ്ധന് ഷ്രിംഗ്ലയും മ്യാന്മാര് യാത്ര റദ്ദാക്കി.
© 2019 IBC Live. Developed By Web Designer London