രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89,706 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 43,70,129 ആയി ഉയർന്നിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 8,97,394 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 33,98,845 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
തുടര്‍ച്ചയായി രാജ്യത്ത് ആയിരത്തിലധികം പ്രതിദിന കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 1,115 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 73,890 ആയി ഉയർന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലായിരുന്നു ഏറ്റവുമധികം മരണം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London