രാജ്യത്ത് കൊവിഡ് മരണം അരലക്ഷം കടന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ഇത് വരെ മരിച്ചത് 50,921 പേരാണ്. 24 മണിക്കൂറിനിടെ 941 മരണം പുതുതായി സ്ഥിരീകരിച്ചു. രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത് 26,47,663 പേര്‍ക്കാണ് 57, 981 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയും ആന്ധ്രയും ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു. മഹാരാഷ്ട്രയില്‍ 11,111 ആണ് പ്രതിദിന വര്‍ദ്ധന. 24 മണിക്കൂറിനുള്ളില്‍ 288 പേര് മരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ മരണം ഇരുപതിനായിരം കടന്നു. ആന്ധ്രയില്‍ 8012പേരും തമിഴ് നാട്ടില്‍ 5950പേരും കര്‍ണാടകയില്‍ 2428 പേരും ഇന്നലെ രോഗ ബാധിതരായി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London