രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 34,956 പേര്‍ക്കാണ് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 24 മണിക്കൂറിനിടെ വൈറസ് ബാധയെ തുടര്‍ന്ന് 687 പേര്‍ക്കാണ് ജീവന് നഷ്ടമായിരിക്കുന്നത്. ഇതോടെ രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗബാധിതരുടെ എണ്ണം 10,03,832 ആയി ഉയര്‍ന്നു.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം കുറയുന്നത് ഏറെ ആശ്വാസകരമായ കാര്യമാണ്. നിലവില്‍ 10 ലക്ഷം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയെങ്കിലും അതില്‍ 3,42,473 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 6,35,757 പേര്‍ക്ക് രോഗം ഭേദമാകുകയും ആശുപത്രി വിടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 25,602 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായിരിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London