ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,821 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,181 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 63,12,585 ആയി. മരണസംഖ്യ 98,678 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 9.4 ലക്ഷം പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 52,73,202 പേര് രോഗമുക്തരായി.
മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.
© 2019 IBC Live. Developed By Web Designer London