ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 800 കടന്നു. 803 പേര്‍ക്കാണ് ഇന്നലെ മാത്രം ജീവന് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച അമ്പത്തിരണ്ടായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18.55 ലക്ഷം കടന്നിരിക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 52,000ത്തിലധികമാണ്. 52,050 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 803 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 18,55,746 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 5,86,298 പേര് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 1230510 പേരാണ് രോഗമുക്തി നേടിയത്. ആകെ കൊവിഡ് മരണങ്ങള് 38938 ആയും ഉയര്‍ന്നിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
© 2019 IBC Live. Developed By Web Designer London