കൊവിഡ് സംബന്ധിച്ച രാജ്യത്ത് നടത്തിയ രണ്ടാമത്തെ ദേശീയ സിറോ സര്‍വേയിലെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് ഇക്കാര്യം അറിയിച്ചത്. കണക്കുപ്രകാരം ഇന്ത്യയില്‍ 10 വയസ്സിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്കു വീതം കൊവിഡ് ബാധിച്ചെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. ഗുരുതര സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സമ്പര്‍ക്ക വ്യാപനം 96% നഗര ചേരികളിലും, നഗര ഇതര ചേരി പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളേക്കാള്‍ കൂടുതല്‍ സാര്‍സ് കോവ്-2 അണുബാധയുണ്ടെന്ന് കണ്ടെത്തിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
© 2019 IBC Live. Developed By Web Designer London