ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം നോട്ടു നിരോധനമാണെന്നും വിമര്‍ശനവുമായി ബിജെപി എം പി സുബ്രഹ്മണ്യന് സ്വാമി വീണ്ടും രംഗത്ത്. ആദായ നികുതി വ്യവസ്ഥകള്‍ സങ്കീര്ണമായിക്കൊണ്ടിരിക്കുന്നതിനു പിന്നാലെയാണ് ജിഎസ്ടി വന്നതെന്നും ഒരു അഭിമുഖത്തിനിടെ സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ തകര്‍ന്ന രാജ്യത്തെ സമ്ബദ് വ്യവസ്ഥയെ രക്ഷപെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ അപര്യാപ്തമാണ്. 2014-15 സാമ്ബത്തിക വര്‍ഷത്തില്‍ എട്ട് ശതമാനമായിരുന്നു രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക്. പിന്നീട് എല്ലാ വര്‍ഷവും ഇത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ തകര്‍ച്ച പൂര്‍ണമായെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. ജനങ്ങളുടെ കൈകളില്‍ നേരിട്ട് പണമെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നും എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകളെല്ലാം വിതരണക്കാരെ സഹായിക്കുന്നത് മാത്രമാണെന്നും സുബ്രഹ്മണ്യന് സ്വാമി കുറ്റപ്പെടുത്തി.
© 2019 IBC Live. Developed By Web Designer London