അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്സിനായ ഹൈഡ്രോക്സി ക്ലോറോക്വീൻ അമേരിക്കയിലേയ്ക്ക് കയറ്റി അയയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മാനുഷിക പരിഗണയുടെ അടിസ്ഥാനത്തിലാണ് മരുന്ന് നൽകുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മരുന്നിന്റെ കുറവ് പരിഹരിക്കാൻ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു.
ഇതിനെതിരെ ട്രംപ് രംഗത്തെത്തി. മരുന്ന് കയറ്റുമതി പുനഃരാരംഭിച്ചില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണി. ഇതിന് പിന്നാലെയാണ് ഇന്ത്യ കയറ്റുമതി നിരോധനം പിൻവലിച്ചത്. കൊറോണ വൈറസ് ബാധിത രോഗികളെ ചികിത്സിക്കാൻ ഹൈഡ്രോക്സി ക്ലോറോക്വീൻ നല്ലതാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദേശിച്ചിരുന്നു. ബുധനാഴ്ചയോടെ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് ഇന്ത്യ ഉത്തരവിറക്കിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London