ലണ്ടന്‍: ന്യൂസീലന്ഡിനെതിഷെര നാളെ നടക്കുന്ന സന്നാഹ മത്സരത്തിന് ആതിഥ്യമരുളുന്ന കെന്നിങ്ടന്‍ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ഇന്ത്യയുടെ ആദ്യ പരിശീലന സെഷന്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ബിസിസിഐ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ചൊവ്വാഴ്ച മുംബൈയിലെ പത്രസമ്മേളനത്തിനു ശേഷം അര്‍ധരാത്രിയോടെ ഇംഗ്ലണ്ടിലേക്കു തിരിച്ച ടീം ബുധനാഴ്ചയാണു ലണ്ടനില്‍ എത്തിയത്. വിമാനത്താവളത്തില്‍നിന്നു നേരിട്ടു ഹോട്ടലിലെത്തിയ ടീം ഒരു ദിവസം വിശ്രമിച്ചു. 28നു ബംഗ്ലദേശിനെതിരെയും ഇന്ത്യ സന്നാഹ മത്സരം കളിക്കും. ജൂണ്‍ അഞ്ചിനു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം. റൗണ്ട് റോബിന് ലീഗില്‍ 9 മത്സരങ്ങളാണ് ഓരോ ടീമും കളിക്കേണ്ടത്.
© 2019 IBC Live. Developed By Web Designer London