ഇന്ത്യ ലോകബാങ്കില്‍ നിന്ന് 750 മില്യണ്‍ ഡോളര്‍ കടമെടുക്കും. ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനാണ് ഇന്ത്യ ലോകബാങ്കില്‍ നിന്നും കടമെടുക്കുന്നത്. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്.
ചെറുകിട-ഇടത്തരം വ്യവസായ മേഖലയില്‍ കൂടുതലായി തൊഴിലുകള്‍ സൃഷ്ടിച്ചാല്‍ മാത്രമേ ഇന്ത്യക്ക് വ്യവസായ വളര്‍ച്ച കൈവരിക്കാന്‍ കഴിയുവെന്ന് ഇന്ത്യയുടെ ചുമതലയുള്ള ലോകബാങ്ക് ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു. ലോകബാങ്കിന്റെ കീഴിലുള്ള ഐ.ബി.ആര്.ഡിയാണ് 19 വര്‍ഷത്തെ കാലയളവില്‍ ഇന്ത്യക്കായി വായ്പ നല്‍കുക. അഞ്ച് വര്‍ഷത്തേക്ക് വായ്പ തിരിച്ചടക്കേണ്ട.
© 2019 IBC Live. Developed By Web Designer London