ഇന്ത്യൻ പൗരന്മാർ അടിയന്തരമായി യുക്രൈൻ വിടണമെന്ന് നിർദേശവുമായി കീവിലെ ഇന്ത്യൻ എംബസി. റഷ്യ-യുക്രൈൻ സംഘർഷം കാരണം സുരക്ഷാ സാഹചര്യം കൂടുതൽ വഷളായതിനെ തുടർന്നാണ് നിർദേശം. യുക്രൈനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. യുക്രൈനിലെ നാല് സ്ഥലങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ എംബസി നിർദേശം നൽകിയത്. യുക്രൈൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. സൈത്തൊമിർ, നിപ്രോ മേഖലകളിൽ വൈദ്യുതി, ജലവിതരണം തടസപ്പെട്ടു. റഷ്യൻ, ഇറാൻ നിർമിത കമികാസി ആളില്ലാവിമാനങ്ങൾ ഉപയോഗിച്ചുനടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മാധ്യമ സെക്രട്ടറി കാരിൻ ഷോൺ പിയർ കുറ്റപ്പെടുത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London