യുക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികൾ ഉടൻ തന്നെ മടങ്ങണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശം നൽതി. യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷ പരിഗണിച്ചാണ് നിർദേശം. ഇന്ത്യയിലേക്ക് മടങ്ങാൻ കൂടുതൽ വിമാന സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് വന്ദേഭാരത് സർവീസ് വിമാനങ്ങൾ യുക്രൈനിലേക്ക് പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യ വിമാനം ഇന്ന് രാത്രി പത്തിന് ഡൽഹിയിൽ തിരിച്ചെത്തും. ഇന്ന് രാവിലെയാണ് ഈ വിമാനം ഉക്രൈനിലേക്ക് പുറപ്പെട്ടത്. ഇതുകൂടാതെ ഫെബ്രുവരി 26,26 മാർച്ച് 6 തീയതികളിലും പ്രത്യേക വിമാനങ്ങൾ ഉക്രൈനിലേക്ക് സർവീസ് നടത്തുമെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.
ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഉക്രൈനിലുണ്ടാകുമെന്നാണ് കണക്ക്. ഇതിൽ അധികവും വിദ്യാർഥികളാണ്. ഇവരെ ആദ്യ പരിഗണന നൽകി നാട്ടിലെത്തിക്കാനാണ് സർക്കാർ നീക്കം. ഇന്ത്യക്കും യുക്രൈനുമിടയിൽ വിമാനസർവീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് പിന്നാലെയാണ് തീരുമാനം. ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള ഉടമ്പടികളും മരവിപ്പിച്ചിട്ടുണ്ട്. അതേസമയം യുക്രൈനിലെ വിമത മേഖലകൾ നിയന്ത്രണത്തിലാക്കാൻ റഷ്യയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിൻറെ ഭാഗമായി യുക്രൈനിലെ വിമത പ്രദേശങ്ങളായ ഡോണെറ്റ്സ്ക്, ലുഹാൻസ്ക് എന്നീ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ അംഗീകരിച്ചു. ഈ മേഖലകളിൽ റഷ്യൻ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കമാണ് പുടിൻ നടത്തുന്നത്. എന്നാൽ രാജ്യാതിർത്തി പഴയതു പോലെ തുടരുമെന്നാണ് യുക്രൈൻ പ്രസിഡൻറിൻറെ മറുപടി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London